യു.പിയില്‍ ദളിത് പീഡനം അവസാനിക്കുന്നില്ല; 16 വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

മഹോബ- ഉത്തർപ്രദേശിലെ മഹോബയിൽ 16 വയസ്സായ ദളിത് പെണ്‍കുട്ടിയെ രണ്ടു​ പേർ ചേർന്ന്​ ബലാത്സംഗം ചെയ്​തു. പ്രതികളായ ജയ്​ ഹിന്ദ് (22)​, അഷിശേഷ്​ സെൻ (23) എന്നിവരെ അറസ്​റ്റ്​ ചെയ്​തതായി പോലീസ്​ അറിയിച്ചു.

വെള്ളിയാഴ്​ച രാത്രി വീടിനു പുറത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച്​ തട്ടിക്കൊണ്ടുപോയി ​ ​ആളൊഴിഞ്ഞ സ്​ഥലത്തുവെച്ച്​ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു​വെന്ന്​ പോലീസ്​ പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയാണ്​ പോലീസിൽ പരാതി നൽകിയത്​. ​പ്രതികളെ അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തിയതായും പോലീസ്​ അറിയിച്ചു.

Latest News