മഹോബ- ഉത്തർപ്രദേശിലെ മഹോബയിൽ 16 വയസ്സായ ദളിത് പെണ്‍കുട്ടിയെ രണ്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്തു. പ്രതികളായ ജയ് ഹിന്ദ് (22), അഷിശേഷ് സെൻ (23) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി വീടിനു പുറത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയാണ് പോലീസിൽ പരാതി നൽകിയത്. പ്രതികളെ അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തിയതായും പോലീസ് അറിയിച്ചു.






