Sorry, you need to enable JavaScript to visit this website.
Sunday , March   07, 2021
Sunday , March   07, 2021

'ദൃശ്യം 2' അജയ് ദേവ്ഗണ്‍ ചിത്രത്തിന്റെ റീമേക്കെന്ന്  കമന്റ്; ട്രോള്‍ പൂരവുമായി മലയാളികള്‍

കൊടുങ്ങല്ലൂര്‍- മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമായ 'ദൃശ്യം 2' അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ഹിന്ദി 'ദൃശ്യ'ത്തിന്റെ റീമേക്കാണെന്ന് ട്വീറ്റ് ചെയ്തയാളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. 'സൂരജ് നിംബാല്‍ക്കര്‍' എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇങ്ങനെ അഭിപ്രായം വന്നത്. ദൃശ്യം 2വിന്റെ തന്നെ ഒന്നാം ഭാഗമായ 'ദൃശ്യ'ത്തിന്റെ ഹിന്ദി പതിപ്പാണ് അജയ് ദേവ്ഗണ്‍ ചിത്രം എന്ന് മനസിലാക്കാതെയാണ് ഇയാള്‍ ഇങ്ങനെയൊരു കമന്റിട്ടത് 'ഭയങ്കര കണ്ടുപിടുത്തം തന്നെ' എന്നും 'ഞങ്ങള്‍ എന്തുകൊണ്ട് ഇത് മനസിലാക്കാതെ പോയി? എന്നും മറ്റുമാണ് മലയാളികള്‍ ഇയാളുടെ ട്വീറ്റിന് കീഴിലായി പറയുന്നത്. 2013ല്‍ പുറത്തിറങ്ങിയ 'ദൃശ്യ'ത്തിന് 2015 ലാണ് ഹിന്ദി റീമേക്ക് ഉണ്ടാകുന്നത്. തബുവായിരുന്നു നായിക.ഒടിടി റിലീസായ ദൃശ്യം 2 ഭീഷകള്‍ക്കതീതമായി ദേശീയ തലത്തില്‍വരെ ശ്രദ്ധ നേടി. രണ്ടാം ഭാഗത്തിന്റെ റീമേക്കുകളും ഉടനെ തുടങ്ങും.
 

Latest News