Sorry, you need to enable JavaScript to visit this website.

നടി ആശ ശരത്തിനോട് കലി കയറി പ്രവാസി വീട്ടമ്മ;വൈറലായി വിഡിയോ

ദൃശ്യം 2 കണ്ടതിനുശേഷം പ്രവാസി വീട്ടമ്മ നടി ആശാ ശരത്തിനോട് രോഷം പ്രകടിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ, എന്റെ തലയുടെ അവിട്ന്ന് പൊട്ടിപൊളിയണ പോലെ തോന്നി. ആ ഡാന്‍സ്
കാരി പെണ്ണിന് ഒന്ന് കൊടുക്കാന്‍ തോന്നി- ദുബായിയില്‍ താമസിക്കുന്ന വീട്ടമ്മ പറയുന്നു.

പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടിഫാന്‍സിന്റെ അടികിട്ടുമോ ആവോ.. എന്ന കുറിപ്പോടെയാണ് ആശ ശരത്ത്  രസകരമായ ഈ വീഡിയോ പങ്കുവച്ചത്.
സിനിമ കണ്ട ശേഷം അമ്മ അഭിപ്രായം പറയുന്നത് മകനാണ് മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

അമ്മയെ അഭിനയിപ്പിച്ച് വേറെയും രസകരമായ വിഡിയോകള്‍ മകന്‍ മാത്യുജിജി ടിക് ടോക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പലതും പ്രാങ്ക് വിഡിയോകളാണ്.

 

 

Latest News