Sorry, you need to enable JavaScript to visit this website.

എക്‌സ്.പി 100  പ്രീമിയം ഗ്രേഡ്  പെട്രോൾ തൃശൂരിലും

ഇന്ത്യയുടെ പ്രഥമ 100 ഒക്‌ടേൻ പെട്രോൾ എക്‌സ്.പി 100 തൃശൂരിൽ അവതരിപ്പിച്ചു. തൃശൂർ, പൂങ്കുന്നം, ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റായ മാധവം ഫ്യൂവത്സിൽ ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജരും സംസ്ഥാന തലവനുമായ വി.സി. അശോകൻ ആണ് എക്‌സ്.പി 100 പ്രീമിയം ഗ്രേഡ് പെട്രോൾ അവതരിപ്പിച്ചത്. ഐ.ഒ.സി റീട്ടെയ്ൽ സെയിൽസ് ജനറൽ മാനേജർ ദീപക് ദാസ്, കൊച്ചി ഡിവിഷനൽ ഓഫീസ് ഡി.ജി.എം കെ. രഘു, സീനിയർ മാനേജർ വി. വിജു മാധവം, ഫ്യൂവൽസ് പാർട്ണർമാരായ വി.എം. ജയസേനൻ, ഉഷ ജയസേനൻ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെ പെട്രോളിയം റീട്ടെയിൽ വിപണിയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോൾ (100 ഒക്‌ടേൻ) 2020 ഡിസംബർ ഒന്നിനാണ് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ അവതരിപ്പിച്ചത്. കൊച്ചിയുൾപ്പെടെ 15 നഗരങ്ങളിൽ എക്‌സ്പി 100 ലഭ്യമാണ്. ആഡംബര വാഹനങ്ങളുടെ ലഭ്യതയും ജനങ്ങളുടെ താൽപര്യവും ആണ് ഇത്തരം നഗരങ്ങളെ തെരഞ്ഞെടുക്കാൻ കാരണം.
ഈ അൾട്രാ പ്രീമിയം ഉൽപന്നം ആഡംബര വാഹനങ്ങൾക്ക് വൻ ഊർജം പകരുകയും പ്രകടന ക്ഷമത വർധിപ്പിക്കുകയും റൈഡർക്ക് ആസ്വാദ്യകരമായ ഡ്രൈവിംഗ് ആനുഭൂതി ലഭ്യമാക്കുകയും ചെയ്യുന്നു. എക്‌സ്.പി 100 പ്രീമിയം ഗ്രേഡ് പെട്രോൾ നിർമിക്കുന്നത് ഇന്ത്യൻ ഓയിൽ ഗവേഷണ വിഭാഗം പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഒക്ടോമാക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് മഥുര റിഫൈനറിയിലാണ്. നിലവിൽ 91 ഒക്‌ടേൻ പെട്രോളാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. 100 ഒക്‌ടേൻ രൂപകൽപന ചെയ്തിരിക്കുന്നത് അതിവേഗ ആക്‌സിലറേഷനും എൻജിൻ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാനും ഡ്രൈവിംഗ് ആസ്വാദ്യകരമാക്കാനും ഇന്ധന ക്ഷമത വർദ്ധിപ്പിക്കാനും എൻജിന് ദീർഘായുസ്സ് നൽകാനും വേണ്ടിയാണ്.
 

Latest News