Sorry, you need to enable JavaScript to visit this website.

സ്‌ക്വീസ്ഇറ്റ് പാക്കിൽ ആശീർവാദ് നെയ്യ് 

ഐ.ടി.സിയുടെ പതാകവാഹക ഡയറി ബ്രാൻഡായ ആശീർവാദ് സ്വസ്തി നെയ്യ്, ഞെക്കി എടുക്കാവുന്ന സ്‌ക്വീസ്ഇറ്റ് ബോട്ടിലിലും വിപണിയിലെത്തുന്നു. തുടക്കത്തിൽ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് സ്‌ക്വീസ്ഇറ്റ് ബോട്ടിലുകൾ ലഭ്യമാവുക. തല കുത്തനെ നിർത്താവുന്ന ബോട്ട്‌ലിൽ നെയ്യിന്റെ ഒഴുക്ക് നിയന്ത്രിക്കാവുന്ന സിലികോൺ വാൽവുമുണ്ട്. നെയ്യിന്റെ സ്വാദിനോ നറുമണത്തിനോ ഒരുവിധത്തിലുള്ള മാറ്റവുമുണ്ടാക്കാത്തതാണ് പുതിയ പാക്കിംഗ്. ആവശ്യാനുസരണം ഉപയോഗിക്കാമെന്നതിനു പുറമെ അവസാനത്തുള്ളി നെയ്യും ഉപയോഗിക്കാമെന്നതും ഈ മാതൃകയിലുള്ള പാക്കിംഗിന്റെ സവിശേഷതയാണ്. 
സ്‌ക്വീസ്ഇറ്റ് പാക്കിന് 200 മില്ലി 170 രൂപയാണ് ചില്ലറവിൽപനവില. ഐ.ടി.സിയുടെ ഡി2സി പ്ലാറ്റ്‌ഫോമായ ംംം.ശരേേെീൃല.ശി എന്ന സൈറ്റിലും ബിഗ് ബാസ്‌ക്കറ്റ്, ആമസോൺ തുടങ്ങിയ പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൽലും ഉൽപന്നം ലഭ്യമാകും.
 

Latest News