വിദ്യാര്‍ത്ഥി അടക്കം രണ്ട് പേരെ കടുവ കടിച്ചു കൊന്നു

കല്‍പ്പറ്റ- കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടത്ത് വിദ്യാര്‍ത്ഥി അടക്കം രണ്ട് പേരെ കടുവ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ ശ്രീമംഗലം കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആണ് കടുവ കടിച്ചു കൊന്നത്.ഞായറാഴ്ച്ച രാവിലെ 10 മണിയോടെ വീണ്ടും ഒരു വീട്ടമ്മയെയും കടുവ കടിച്ചു കൊന്നു. ചെട്ടികരി എന്ന സ്ഥലത്താണ് സംഭവം. തുടര്‍ന്ന് കുട്ടം കായ്മനയിലെ റോഡരികില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് മയക്ക് വെടിവെക്കാന്‍ വനപാലകരും പോലീസും തമ്പടിച്ചിരിക്കുകയാണ്. രണ്ട് ആനകളെയും എത്തിച്ചിട്ടുണ്ട്.
 

Latest News