Sorry, you need to enable JavaScript to visit this website.

ഗള്‍ഫൂഡ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേള

ദുബായ്- ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ 26 ാമത് ഗള്‍ഫൂഡിനു തുടക്കമായി. വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ത്യയുള്‍പ്പെടെ 85ലേറെ രാജ്യങ്ങളില്‍നിന്ന് 2500 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന പഞ്ചദിന മേള വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കും.
ലോകത്തെ പ്രമുഖ ഷെഫുമാരടക്കം 60ലേറെ പാചക വിദഗ്ധര്‍ പങ്കെടുക്കുന്ന മേളയില്‍ പ്രമുഖ ബിസിനസുകാര്‍, സര്‍ക്കാര്‍ തലവന്മാര്‍, ഭക്ഷ്യരംഗത്തെ നവസംരംഭകര്‍ എന്നിവരടക്കം 110 പ്രഭാഷകരും വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നു.
ദുബായ് ഉപ ഭരണാധികാരിയും യു.എ.ഇ ധനകാര്യമന്ത്രിയും ദുബായ് മുനിസിപാലിറ്റി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം.  

 

 

Latest News