ഒമാനില്‍ 868 പേര്‍ക്ക്കൂടി കോവിഡ്

മസ്കത്ത്- ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 868 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 139,362 ആയി ഉയര്‍ന്നു. മൂന്ന് കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടു. മരണ നിരക്ക് 1552 ആയി. 569 പേര്‍ രോഗമുക്തി നേടി. 130,653 രോഗികള്‍ ഇതുവരെ കോവിഡ് മുക്തി നേടി. 94 ശതമാനമാണ് രോഗമുക്തി നിരക്ക്.

24 മണിക്കൂറിനിടെ 20 വൈറസ് ബാധിതരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 163 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

 

Latest News