Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ കോവിഡ് ബാധിച്ച് 17 പേർ കൂടി മരിച്ചു

ദുബായ്- യു.എ.ഇയിൽ കോവിഡ് ബാധിതരായ 17 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2250 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും 3684 പേർ രോഗമുക്തി നേടിയതായും മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ  രോഗബാധിതരുടെ എണ്ണം 3,70,425 ഉം രോഗമുക്തി നേടിയവർ 3,59,697 ഉം മരിച്ചവരുടെ എണ്ണം  1,125. ഉം ആയി. ചികിത്സയിൽ ഉള്ളത് 9603 പേരാണ്.
കോവിഡ് നേരത്തെ കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ദേശീയാടിസ്ഥാനത്തിലുള്ള മുൻകൂർ പരിശോധന എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പുതുതായി 1,97,701  പേർക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 29.1 ദശലക്ഷത്തിലേറെ ആയി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ നിർദേശിച്ചു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമ ലംഘകർക്ക് പിഴയും തടവുമാണ് ശിക്ഷ. കൂടാതെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും.
 

Tags

Latest News