Sorry, you need to enable JavaScript to visit this website.

അമിതാഭ് ബച്ചന്‍ ഫുട്‌ബോള്‍ കോച്ചായി എത്തുന്ന  ചിത്രം 'ജുണ്ഡ്'; ജൂണ്‍ 18ന് തിയറ്ററില്‍

മുംബൈ-ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ ഫുട്‌ബോള്‍ പരിശീലകന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ജുണ്ഡ്' ന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 18ന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. നാഗരാജ് മഞ്ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബര്‍സെ എന്നാണ് ചിത്രത്തില്‍ ബിഗ് ബിയുടെ കഥാപാത്രത്തിന്റെ പേര്. തെരുവ് കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ. നേരത്തെ ചിത്രം ഒടിടി റിലീസായി എത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ തിരിച്ചെത്തുന്നുവെന്ന് അമിതാഭ് ബച്ചന്‍ തന്നെ അറിയിച്ചിരിക്കുകയാണ്.
 

Latest News