കോഴിക്കോട് - ഭർത്താവ് കഴുത്തറുത്തു കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. മലപ്പുറം സ്വദേശി സലീനയാണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് മാവൂർ റോഡിലെ ലോഡ്ജിൽ വച്ച് ഭർത്താവ് യുവതിയുടെ കഴുത്തറുത്തത്. മെസിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. കുണ്ടുപറമ്പ് ആണ് ഇവർ താമസിക്കുന്നത്. ഭർത്താവ് അശ്റഫിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് കേസെടുത്തു.






