സൗദിയില്‍ വീണ്ടും ആശ്വാസ വാര്‍ത്ത; ഇന്ന് പള്ളികള്‍ അടച്ചത് റിയാദില്‍ മാത്രം

റിയാദ് - റിയാദ് പ്രവിശ്യയില്‍ ഇന്ന് ഏഴു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. വിശ്വാസികള്‍ക്കിടയില്‍ 11 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. മറ്റു പ്രവിശ്യകളിലൊന്നും ഇന്ന് മസ്ജിദുകള്‍ അടച്ചില്ല. പതിമൂന്നു ദിവസത്തിനിടെ രാജ്യത്ത് 105 മസ്ജിദുകളാണ് മന്ത്രാലയം താല്‍ക്കാലികമായി അടച്ചത്. ഇതില്‍ 92 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.
മജ്മയില്‍ ഒരു ജുമാമസ്ജിദും ഖുവൈഇയ, അല്‍ഹരീഖ്, ഹോത്ത ബനീതമീം, ശഖ്‌റാ എന്നിവിടങ്ങളില്‍ ഓരോ പള്ളികളും റിയാദ് നഗരത്തില്‍ ഖുര്‍തുബ ഡിസ്ട്രിക്ടിലും ഉമ്മുല്‍ഹമാം ഡിസ്ട്രിക്ടിലും ഓരോ മസ്ജിദുകളും വീതമാണ് ഇന്നലെ അടച്ചത്. അഞ്ചു മസ്ജിദുകള്‍ തുറന്നു. ഇതില്‍ മൂന്നെണ്ണം റിയാദ് പ്രവിശ്യയിലും ഓരോ മസ്ജിദുകള്‍ അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യകളിലുമാണെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം പറഞ്ഞു.

 

Latest News