സൗദി മരുഭൂമിയില്‍ കാണാതായവരില്‍ ഒരാളെ കണ്ടെത്തി

ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ ഹരദിനു തെക്ക് മരുഭൂമിയില്‍ ഉമ്മുഅത്‌ല ഗ്രാമത്തിനു സമീപം വെച്ച് കാണാതായ രണ്ടുപേരില്‍ ഒരാളെ കണ്ടെത്തിയതായി തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന 'ഔന്‍' സൊസൈറ്റി അറിയിച്ചു.
രണ്ടാമത്തെയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. 2016 മോഡല്‍ പിക്കപ്പില്‍ സഞ്ചരിക്കുന്നതിനിടെയാണ് രണ്ടംഗ സംഘത്തെ മരുഭൂമിയില്‍ കാണാതായത്. ഇതേ കുറിച്ച് വെള്ളിയാഴ്ചയാണ് വിവരം ലഭിച്ചത്. 'ഔന്‍' സൊസൈറ്റി സന്നദ്ധപ്രവര്‍ത്തകരും പോലീസും മറ്റു വളണ്ടിയര്‍മാരും ചേര്‍ന്ന് വെള്ളിയാഴ്ച നടത്തിയ തിരച്ചില്‍ വിഫലമാവുകയായിരുന്നു. ഇന്നു രാവിലെയാണ് കൂട്ടത്തില്‍ ഒരാളെ കണ്ടെത്തിയത്.

 

Latest News