Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസായാല്‍ കുഴപ്പമില്ല, എന്താ കമ്യൂണിസ്റ്റ് പറ്റൂലേ-നടന്‍ ഷമ്മി തിലകന്‍

കൊച്ചി-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുകയും താന്‍ കോണ്‍ഗ്രസാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. താന്‍ കമ്മ്യൂണിസ്റ്റാണെന്ന് പരസ്യമായി പറഞ്ഞതിന്റെ പേരില്‍ അന്ന് തന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ആളാണ് ഇടവേള ബാബുവെന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
താന്‍ പണ്ടേ കോണ്‍ഗ്രസുകാരനാണെന്ന് ഐശ്വര്യ കേരള യാത്രയില്‍ വെച്ച് പറഞ്ഞ് ഇടവേള ബാബു പ്രതിപക്ഷ നേതാവിനൊപ്പം വേദി പങ്കിട്ടതില്‍ എന്താ കൊഴപ്പമെന്നാണ് ഷമ്മി തിലകന്‍ ആക്ഷേപ ഹാസ്യേന കുറിച്ചിരിക്കുന്നത്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാന്‍ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതിപക്ഷ നേതാവ്..; ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!
 

Latest News