അബുദാബി- യു.എ.ഇയില്‍ കോവിഡ്19 മരണമേറുന്നു. 24 മണിക്കൂറിനിടെ 20 പേരാണ് മരിച്ചത്. രാജ്യത്ത് ഒറ്റ ദിവസം റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കോവിഡ് മരണനിരക്കാണിത്. ഇതോടെ മഹാമാരി ബാധിച്ചു മരിച്ചവരുടെ എണ്ണം മലയാളികളടക്കം 1,093 ആയി. പുതുതായി 3,140 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 4,349 പേര്‍ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി 1,69,526 പേര്‍ക്ക്കൂടി കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 28.9 ദശലക്ഷമായി. വാക്‌സിനേഷന്‍ തുടരുന്നു.