കോഴിക്കോട്- നിര്‍ത്തിയിട്ട വാഹനത്തില്‍ ഇടിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടി മരിച്ചു. ബീച്ച് റോഡില്‍ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. അരക്കിണര്‍ തസ്ലീന മന്‍സിലില്‍ കെ.പി. ഫൈസലിന്റെ മകള്‍ ഫാത്തിമ ഹില്‍മ (19)യാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റെ പെണ്‍കുട്ടിയെ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
അസ്മയാണ് മാതാവ്, സഹോദരങ്ങള്‍-മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്.






