കുവൈത്തിലേക്കുള്ള യാത്ര, ചെലവ് താങ്ങാനാവാതെ സാധാരണക്കാര്‍

കുവൈത്ത് സിറ്റി- ഈ മാസം 21 മുതല്‍ വ്യോമ അതിര്‍ത്തി തുറക്കാനുള്ള കുവൈത്തിന്റെ തീരുമാനത്തില്‍ ഇന്ത്യക്കാര്‍ക്ക് അധികം ആഹ്ലാദിക്കാനില്ല. നേരിട്ട് ഇന്ത്യയില്‍നിന്ന് വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല. ഇതര രാജ്യങ്ങളില്‍ ക്വാറന്റൈന്‍ ഇരുന്ന് പോകാമെന്ന് വെച്ചാല്‍ താങ്ങാനാവാത്ത ചെലവും.
കുവൈത്തിലേക്കുള്ള ടിക്കറ്റ്, ഹോട്ടല്‍ ക്വാറന്റൈന്‍, 2 പി.സി.ആര്‍ ടെസ്റ്റ് എന്നിവ ഉള്‍പ്പെടെ 5000-6000 ദിര്‍ഹം (ലക്ഷത്തിലേറെ രൂപ) ചെലവാക്കിയാലെ യു.എ.ഇ വഴി കുവൈത്തിലെത്താനാവൂ.
നേരത്തെ യു.എ.ഇ വഴി പോകുന്നവര്‍ക്ക് കുവൈത്തില്‍ ക്വാറന്റൈന്‍ ഉണ്ടായിരുന്നില്ല. കുവൈത്തിലേക്കു വരുന്നവര്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണെന്നതാണ് പുതിയ നിബന്ധന. സ്വന്തം ചെലവില്‍ 2 പിസിആര്‍ ടെസ്റ്റും എടുക്കണം. Kuwait Mosafer ആപ്പിലൂടെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തവര്‍ക്കേ ടിക്കറ്റു ലഭിക്കൂ. വന്‍തുക മുടക്കാന്‍ സാധിക്കുന്നവര്‍ക്കും ചെലവ് കമ്പനികള്‍ എടുക്കുന്നവര്‍ക്കും മാത്രമേ ഉടന്‍ കുവൈത്തിലേക്കു മടങ്ങാനാകൂ.

 

 

Latest News