ദുബായിലേക്ക് പറക്കാന്‍ ജി.ഡി.ആര്‍.എഫ്.എ അനുമതി വേണ്ടെന്ന് എമിറേറ്റ്‌സ്

ദുബായ്- ദുബായിലേക്ക് വരാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അനുമതി ആവശ്യമില്ലെന്ന് യു.എ.ഇ ദേശീയ വിമാനക്കമ്പനി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സര്‍ക്കുലര്‍. ഐ.സി.എ( ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്) അനുമതിയില്ലാതെ എയര്‍ അറേബ്യയില്‍ ഷാര്‍ജയിലേക്കും വരാം.

എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്‌ളൈ ദുബായിലും ഈ ഇളവുണ്ട്. ദുബായിലേക്ക് ജി.ഡി.ആര്‍.എഫഎ, ഐ.സി.എ എന്നിവയുടെ അനുമതിയാവശ്യമില്ലെന്നും കോവിഡ് പി.സി.ആര്‍ നെഗറ്റീവ് പരിശോധനാഫലം മാത്രം മതിയെന്നുമാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

 

Latest News