കോവിഡ് കാലത്ത് ഗെയിമുകൾ അല്ലാത്ത പെയ്ഡ് ആപ്പുകളിൽ 100 എണ്ണവും മികച്ച നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട്. 2020 ൽ ലോകത്താകമാനമുള്ള ഉപയോക്താക്കൾ 13 ബില്യൺ അമേരിക്കൻ ഡോളറാണ് ആപ്പുകൾക്കായി മുടക്കിയത്. 2019 ൽ 9.7 ബില്യൺ യു.എസ് ഡോളറുമാണ് മുടക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 34 ശതമാനം നേട്ടമാണ് കോവിഡ് കാലത്ത് ആപ്പുകൾ ഉണ്ടാക്കിയത്.
ആപ്പിൾ ആപ് സ്റ്റോർ പെയ്ഡ് ആപ്പുകളാണ് ഗൂഗിൾ ആൻഡ്രോയ്ഡ് ആപ്പുകളേക്കാൾ നേട്ടം ഉണ്ടാക്കുന്നത് എന്നാണ് സെൻസർ ടവർ കണക്കുകൾ പറയുന്നത്. ഗൂഗിൾ പ്ലേ പ്രധാനപ്പെട്ട 100 പെയ്ഡ് ആപ്പുകൾ 2019 ൽ 1.9 ബില്യൺ ഡോളറാണ് ഉപയോക്താക്കളിൽ നിന്നും നേടിയത്. 2020 ൽ ഇത് 2.7 ബില്യൺ അമേരിക്കൻ ഡോളറായി വർധിച്ചു. എന്നാൽ ആപ്പിൾ ആപ് സ്റ്റോറിൽ ഇത് യഥാക്രമം 2019 ൽ 7.8 ബില്യണും, 2020 ൽ 10.3 ബില്യൺ അമേരിക്കൻ ഡോളറും ആയിരുന്നു.