Sorry, you need to enable JavaScript to visit this website.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളി; ഏഴ് കോടി രൂപ സമ്മാനം

ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍െ്രെപസ് നറുക്കെടുപ്പില്‍ മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം. പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കും.

ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാര്‍ഹമായ 4275 നമ്പര്‍ ടിക്കറ്റ് എടുത്തത്. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരി രെഹ രൂപേഷിനാണ് ബിഎംഡബ്ല്യൂ എക്‌സ് 6 എം50ഐ കാര്‍ ലഭിച്ചത്. 17 കാരിയായ രെഹയുടെ പേരില്‍ അച്ഛനാണ് ജനുവരി 16ന് ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്തത്.

അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് രെഹ. അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഓപ്പറേഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന സാനിയോ തോമസിനും നറുക്കെടുപ്പില്‍ ആഡംബര ബൈക്ക് സമ്മാനമായി ലഭിച്ചു.  

 

Latest News