Sorry, you need to enable JavaScript to visit this website.

'മരട് 357' സിനിമയുടെ  റിലീസ് കോടതി തടഞ്ഞു

കൊച്ചി- മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ 'മരട് 357' എന്ന ചിത്രത്തിന്റെ  റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. ചിത്രത്തിന്റെ ട്രെയ്!ലറുകളോ മറ്റു ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചിത്രം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ  വിചാരണയെ ബാധിക്കുമെന്നും നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം
ഈ മാസം 19ന് 'മരട് 357' തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്!ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 
 

Latest News