Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസിന്റെ വിജയം കേരളത്തിന്റെ അത്യാവശ്യം- രമേശ് പിഷാരടി

ഹരിപ്പാട്- അടുത്തകാലം വരെ ഞാൻ നിഷ്പക്ഷൻ എന്ന പാർട്ടിക്കാരനായിരുന്നു താനെന്ന് സിനിമാ നടൻ രമേശ് പിഷാരടി. കോൺഗ്രസിലേക്ക് ചേർന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി. കോൺഗ്രസിൽ ചേരാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കളോട് ഉപദേശം തേടിയിരുന്നുവെന്നും രമേശ് പിഷാരടി വ്യക്തമാക്കി. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണ് കോൺഗ്രസിലേക്ക് വന്നത്. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനവും നല്ല നേതാക്കളുമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും രമേശ് പിഷാരടി പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധം കൂടിയാണ് പാർട്ടിയിലേക്ക് വരാനുള്ള കാരണം. അവരോടൊപ്പം ഒരു പ്രസ്ഥാനത്തിലേക്ക് എത്തുക എന്നത് അഭിമാനമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നാണ് പലരും ചോദിച്ചത്. ധർമജന് സീറ്റ് കൊടുക്കുകയാണെങ്കിൽ അവന് വേണ്ടി പ്രവർത്തിക്കും. കോമഡിക്കാരെല്ലാം കോൺഗ്രസിലേക്കാണല്ലോ എന്നും ചിലർ ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുകേഷിനും ഇന്നസെന്റിനും വേണ്ടി പ്രവർത്തിച്ചുവെന്നും രമേശ് പിഷാരടി പറഞ്ഞു. ചിരി ഒരു വികസന പ്രവർത്തനമാണെന്നും രമേശ് പിഷാരടി വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ അനുകരിക്കാനും രമേശ് പിഷാരടി വേദിയിൽ തയ്യാറായി.
 

Latest News