തൊഴിലാളികളുടെ മേല്‍ വാന്‍ പാഞ്ഞുകയറി ഒരു മരണം

പാലക്കാട്- തച്ചമ്പാറ ചൂരിയോട് പാലത്തിനുസമീപം മാരുതി വാന്‍ നിയന്ത്രണംവിട്ട് റോഡില്‍ പണിയെടുക്കുന്നവര്‍ക്കിടയില്‍ പാഞ്ഞു കയറി ഒരു തൊഴിലാളി മരണപ്പെട്ടു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയുടെ ജീവനക്കാരന്‍ വടകര സ്വദേശി വിഷ്ണു (22) ആണ് മരണപ്പെട്ടത്. മറ്റൊരു തൊഴിലാളി റിജുവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനില്‍ ഉണ്ടായിരുന്ന
കരിമ്പ മരുതുംകാട് പുത്തന്‍പറമ്പില്‍ അച്ചാമ്മ (74), ജോളി (49), അദിന്‍ ( 21) എന്നിവരെ പരിക്കുകളോടെ തച്ചമ്പാറ ഇസാഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

 

Latest News