റിയാദ്- സൗദി അറേബ്യയില്‍ 322 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മൂന്ന് പേര് മരിച്ചു. 371 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
റിയാദ് 151, കിഴക്കന്‍ പ്രവിശ്യ-55, മക്ക-39, അല്‍ ഖസീം -ഒമ്പത്, മദീന- 13, അല്‍ബാഹ- 22, ഉത്തര അതിര്‍ത്തി -എട്ട് , ഹായില്‍-നാല്, അല്‍ജൗഫ്-ഏഴ്, നജ്റാന്-മൂന്ന് , അസീര്‍-ആറ് , ജിസാന്‍-മൂന്ന്, തബൂക്ക്-രണ്ട് എന്നിങ്ങനെയാണ് പ്രവിശ്യകളിലെ രോഗബാധ. മൂന്ന് മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 6441 ആയി. മൊത്തം രോഗ ബാധ-3,73,368,
രോഗമുക്തി- 3,64,297 ഗുരുതരാവസ്ഥയിലുള്ള 480 പേരടക്കം 2630 പേരാണ് ആശുപത്രികളിലുള്ളത്.