Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

200ലധികം ഇന്ത്യൻ വംശജർ പതിനഞ്ചോളം രാജ്യങ്ങളുടെ നേതൃസ്ഥാനങ്ങളിൽ

ന്യൂദല്‍ഹി- ഇരുന്നൂറിലധികം ഇന്ത്യൻ വംശജർ പതിനഞ്ചോളം രാഷ്ട്രങ്ങളിൽ നേതൃസ്ഥാനങ്ങളിലെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇവരിൽ അറുപതോളം പേർ കാബിനറ്റ് റാങ്കുള്ള പദവികളിലാണിരിക്കുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രവാസി സംഘടനയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യാസ്പോറ എന്നാണ് ഈ സംഘടനയുടെ പേര്.

സർക്കാർ വെബ്സൈറ്റുകൾ, ലഭ്യമായ മാധ്യമറിപ്പോർട്ടുകൾ, മറ്റ് സോഴ്സുകൾ എന്നിവയെ ആധാരമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയതെന്നാണ് വിവരം. യുഎസ്സിന്റെ വൈസ് പ്രസിഡണ്ട് ഒരു ഇന്ത്യൻ വംശജയായതിൽ അഭിമാനിക്കുന്നവരാണ് തങ്ങളെന്ന് ഇന്ത്യാസ്പോറ സ്ഥാപകൻ എംആർ രംഗസ്വാമി പറഞ്ഞു. ഈ നേതാക്കളെല്ലാം ഭാവി തലമുറകൾക്കു വേണ്ടി പ്രയത്നങ്ങളിലേർപ്പെട്ടിരിക്കുകയാണ്. അവർ സ്വന്തം സമുദായത്തിനപ്പുറത്തേക്ക് തങ്ങളുടെ സേവനങ്ങളുടെ കരങ്ങൾ നീട്ടിയിരിക്കുകയാണെന്നും രംഗസ്വാമി ചൂണ്ടിക്കാട്ടി.

നയതന്ത്രജ്ഞർ, നിയമനിർമാതാക്കൾ, കേന്ദ്ര ബാങ്കുകളുടെ തലപ്പത്തിരിക്കുന്നവർ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരുടെ വിവരങ്ങളാണ് ശേഖരിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേതാണ്. 32 ദശലക്ഷം ഇന്ത്യാക്കാർ രാജ്യത്തിനു പുറത്ത് താമസിക്കുന്നവരാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുകൾ പറയുന്നു.

Latest News