നടി കീര്‍ത്തി സുരേഷിന് വീണ്ടും വ്യാജവിവാഹം, വരന്‍ പ്രമുഖ തമിഴ് സംവിധായകന്‍

തിരുവനന്തപുരം-നടി കീര്‍ത്തി സുരേഷും തമിഴ് സംവിധായകന്‍ അനിരുദ്ധും ഈ വര്‍ഷം വിവാഹിതരാകും എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നാണ് വാര്‍ത്തയിലെ ഉള്ളടക്കം. എന്നാല്‍ പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കീര്‍ത്തിയുടെ അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍.വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും ഇതു മൂന്നാം തവണയാണ് മകളുടെ പേരില്‍ വ്യാജ വിവാഹവാര്‍ത്ത വരുന്നതെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.തമിഴിലും തെലുങ്കിലുമായി കീര്‍ത്തിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കീര്‍ത്തി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.


 

Latest News