ജമ്മു ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

ശ്രീനഗര്‍- പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് ജമ്മു ബസ് സ്റ്റാന്‍ഡില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഏഴ് കിലോ സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ഇത് നീര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്തെ വിഐപികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ കൂട്ടിയിരുന്നു.
 

Latest News