റിയാദ് - കൂടുതല്‍ കമ്പനികളുടെ വാക്സിനുകള്‍ സൗദിയില്‍ എത്തുന്നതോടെ ഇഷ്ടമുള്ള വാക്സിനുകള്‍ സ്വീകരിക്കാന്‍ ആളുകള്‍ക്ക് സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
കൂടുതല്‍ കമ്പനികളുടെ വാക്സിനുകള്‍ വൈകാതെ രാജ്യത്തെത്തും. എല്ലാ വാക്സിനുകളും സുരക്ഷിതമാണ്. കൊറോണ മൂലമുള്ള ഗുരുതരമായ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും ഇവ ആളുകള്‍ക്ക് സംരക്ഷണം നല്‍കും. വാക്സിന് സ്വീകരിക്കാനുള്ള ഓരോരുത്തരുടെയും സമയമാകുമ്പോള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വാക്സിന് അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയുമെന്നും ഡോ. അബ്ദുല്ല അസീരി പറഞ്ഞു.






