യു.എ.യില്‍ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് കോവിഡ് മരണം; ആയിരം കവിഞ്ഞു

ദുബായ്- യു.എ.ഇയില്‍ കഴിഞ്ഞ  24 മണിക്കൂറിനിടെ 15 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് പൊട്ടിപുറപ്പെട്ടശേഷം ഏറ്റവും കൂടിയ പ്രതിദിന മരണ സംഖ്യയാണിത്. ഇതോടെ കോവിഡ് മരണ നിരക്ക് 1001 ആയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.


കഴിഞ്ഞ ദിവസം 3589 പേര്‍ കൂടി ആശുപത്രികള്‍ വിട്ടതോടെ രാജ്യത്ത് മൊത്തം കോവിഡ് മുക്തരായവരുടെ എണ്ണം 3,26,780 ആയി. 2631 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 3,45,605 ആണ്.

പുതിയ വര്‍ഷം തുടങ്ങിയ ശേഷം യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കയാണ്. അവിധക്കാലം ചെലവഴിക്കുന്നതിനായി ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായതാണ് നിയന്ത്രണമില്ലാതെ രോഗം വ്യാപിക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നു.


വിദേശ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തും കൂടുതല്‍ കിടക്കകള്‍ ഏര്‍പ്പെടുത്തിയും ചികിത്സാ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ദുബായ് അധികൃതര്‍.

 

Latest News