Sorry, you need to enable JavaScript to visit this website.

വെള്ളത്തിന്റെ വ്യാജന്‍ കണ്ടവര്‍ ഖേദം പ്രകടിപ്പിച്ച്  നിര്‍മാതാക്കളുടെ അക്കൗണ്ടില്‍ പണമിട്ടു 

ആലുവ-നീണ്ട കാലയളവിന് ശേഷം തിയറ്ററുകളില്‍ എത്തിയ മലയാള ചിത്രം വെള്ളത്തിന്റെ വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ച കേസിലെ അന്വേഷണം െ്രെകംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. അതേസമയം, ചിലര്‍ നിര്‍മാതാക്കളുടെ അക്കൗണ്ടില്‍ ടിക്കറ്റ് തുക നിക്ഷേപിച്ചതായാണ് പുതിയ വാര്‍ത്ത. തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതില്‍ ക്ഷമ ചോദിച്ചായിരുന്നു പണം അക്കൗണ്ടിലിട്ടത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ചിത്രം എത്തിയിരുന്നു. തുടര്‍ന്ന് നിര്‍മാതാവ് രഞ്ജിത് മണമ്പറക്കാട്ട് നല്‍കിയ പരാതിയിലാണ് െ്രെകംബ്രാഞ്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നത്. ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫ്രണ്ട്‌ലി പ്രോഡക്ഷന്‍സിന്റ ബംനറില്‍ ജോസ്‌ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചത്.
 

Latest News