ജിദ്ദ- ഐ.എസിനെ പിന്തുണക്കുകയും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സൗദി മുന്‍ സൈനികന് 23 വര്‍ഷം ജയില്‍ ശിക്ഷ. അല്‍ ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ലാദിന്റെ ചിത്രം പ്രൊഫൈലില്‍ ചേര്‍ത്ത ഇയാളെ തടവ് ശിക്ഷക്കുശേഷം വിദേശത്ത് പോകുന്നതില്‍നിന്നും വിലക്കിയിട്ടുണ്ട്.
ഉസാമയെ പ്രകീര്‍ത്തിക്കുകയും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതിന് സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പോയി എന്ന കുറ്റവും ചുമത്തിയിരുന്നു. ഭീകര സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതിനു പുറമെ, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കി. ട്വിറ്റിലൂടെ ഭീകര ആശയങ്ങള്‍ പ്രചരിപ്പിച്ച ഇയാളുടെ കമ്പ്യൂട്ടറില്‍ ഇതുമായി ബന്ധപ്പെട്ട രേഖകളും വീഡിയോകളും കണ്ടെത്തി.