മാണി സി കാപ്പൻ യു.ഡി.എഫിലേക്ക്, ഘടകകക്ഷിയാകും

ന്യൂദൽഹി- യു.ഡി.എഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നതിന് മുൻപ് തീരുമാനം ഉണ്ടാകണമെന്ന് നേതൃത്വത്തോട് അഭ്യർത്ഥിച്ചതായും മാണി സി കാപ്പൻ പറഞ്ഞു. ഒരു നിലക്കും പാലായിൽനിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയാണ് മാണി സി കാപ്പൻ തീരുമാനം പ്രഖ്യാപിച്ചത്. ഐശ്വര്യ കേരള യാത്രാ വേദിയിൽ താൻ ഉണ്ടാകുമെന്നും പരോക്ഷമായി കാപ്പൻ സൂചിപ്പിച്ചു. അതേസമയം, ഇടത് മുന്നണി വിടുന്നതിൽ തീരുമാനമെടുക്കാൻ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനെ ശരദ് പവാർ ചുമതലപ്പെടുത്തി.
 

Latest News