കേരളത്തില്‍ പെട്രോള്‍ വില 90 രൂപ കടന്നു

തിരുവനന്തപുരം- കേരളത്തില്‍ ആദ്യമായി  പെട്രോള്‍ വില 90 രൂപ കടന്നു. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് വില വര്‍ധിച്ചത്.
ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും വര്‍ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. പാറശാലയില്‍ 90 രൂപ 22 പൈസയാണ് വില.
കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും  പെട്രോളിന് 88 രൂപ 30  പൈസയുമായി.
കോവിഡ് വാക്‌സീന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്!വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്.

 

Latest News