ജിദ്ദ - പ്രളയത്തെ തുടർന്ന് നാളെ(ബുധൻ) ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിലെ മവാരിദ്, മഹ്ദനുൽ ഉലും, അൽനൂർ എന്നീ സ്കൂളുകൾക്ക് അവധിയായിരിക്കും.
പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച സ്കൂളുകൾക്കും സ്കൂളുകളിൽ പ്രവേശിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന നിലക്ക് ചുറ്റിലും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലെ സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.






