എയര്‍പോര്‍ട്ട് ആക്രമണത്തിനു പിന്നാലെ ഖമീസിലും ഹൂത്തി മിസൈല്‍; സഖ്യസേന തകര്‍ത്തു

റിയാദ്- ദക്ഷിണ സൗദിയില്‍ അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകര്‍ത്തു. ഇന്ന് രാവിലെയാണ് ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണ്‍ അയച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി അധികം കഴിയുന്നതിനു മുമ്പാണ് ഖമീസ് മുശൈത്തില്‍ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചത്. അബഹ എയര്‍പോര്‍ട്ടിനു നേരെയുണ്ടായ ആക്രമണത്തില്‍ വിമാനങ്ങളില്‍ ഒന്നിന് കേടുപാടുകള്‍ സംഭവിക്കുകയും വിമാനം കത്തുകയും ചെയ്തിരുന്നു.

 

Latest News