മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി, പിതാവ് അറസ്റ്റിൽ

കൊല്ലം- ചാത്തന്നൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹോദരന്റെ സുഹൃത്ത് നൗഷാദ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ നൗഷാദാണ് ആദ്യം പിടിയിലായത്. പിന്നീട് നടത്തിയ കൗൺസിലിംഗിൽ പിതാവ് പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. നാൽപ്പത്തിയഞ്ചുകാരനായ പിതാവ് മദ്യലഹരിയിൽ കഴിഞ്ഞ വർഷം നവംബർ മുതൽ പീഡിപ്പിച്ചെന്നാണ് കേസ്. മൂന്നു മാസം ഗർഭിണിയാണ് പെൺകുട്ടി.
 

Latest News