Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ 14 മുതല്‍ വര്‍ക് ഫ്രം ഹോം

ഷാര്‍ജ- ഫെബ്രുവരി 14 മുതല്‍ ഷാര്‍ജയില്‍ വര്‍ക് ഫ്രം ഹോം. കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും 'വര്‍ക്ക് ഫ്രം ഹോം' സൗകര്യം അനുവദിക്കുകയാണെന്ന് ഷാര്‍ജ ഡിപാര്‍ട്‌മെന്റ് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.

എത്ര ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണമെന്ന് അതത് വകുപ്പുകള്‍ക്ക് തീരുമാനിക്കാം. എല്ലാ ജീവനക്കാരുടെയും കോവിഡ് സുരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ ഓഫീസില്‍ പ്രവേശിപ്പിക്കാം. പക്ഷേ, ആകെയെണ്ണത്തിന്റെ പകുതി മാത്രമേ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ പാടുള്ളൂ. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ തുടങ്ങിയ എല്ലാ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും വ്യക്തമാക്കുന്നു.

 

Latest News