Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി വ്യവസായി രവി പിള്ളയേയും സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആർ.പി ഗ്രൂപ്പ്

കൊല്ലം- പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ആർ.പി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി രവിപിള്ളയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിനും മനഃപൂർവം വ്യക്തിഹത്യ നടത്തുന്നതിനുമായി ശ്രമം നടക്കുന്നതായി ആർ.പി ഗ്രൂപ്പ്. എൻ.എസ്.എച്ച് ആക്ഷൻ കൌൺസിൽ എന്ന പേരിൽ ഏതാനും വ്യക്തികൾ ഗൂഢശ്രമം നടത്തുന്നതായും പത്രക്കുറിപ്പിൽ വ്യക്തമാക്കി. എൻ.എച്ച്.എസ് സൗദി എന്ന കമ്പനി 100 ശതമാനം സൗദി പൗരന്മാരുടെ ഉടമസ്ഥതയിൽ നടന്നു വരുന്നതാണ്.  ഡോ. ബി രവിപിള്ള 2014 വരെ സൗദിയിലെ എൻ.എസ്.എച്ച് എം.ഡി എന്ന പദവി വഹിച്ചിരുന്നതും അതിനു ശേഷം അദ്ദേഹത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ സൗദിയിലെ എൻ.എസ്.എച്ച്   കോർപറേഷനുമായി യാതൊരു  വിധത്തിലുള്ള ബന്ധങ്ങളും ഇല്ല.
ഈ വസ്തുതകൾ മനസ്സിലാക്കിക്കൊണ്ട് തന്നെ, സൗദിയിലെ കമ്പനി ഡോ. ബി രവിപിള്ളയുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന്കളവായി ആരോപിച്ചു കൊണ്ട് പൂർവ തൊഴിലാളികൾ എന്ന് അവകാശപ്പെട്ടു കൊണ്ട് ഏതാനും വ്യക്‌സ്തികൾ ജനുവരി 30 നു ഡോ .ബി .രവിപിള്ളയുടെ കൊല്ലത്തെ വസതിക്കു മുൻപിൽ  നിയമവിരുദ്ധമായി സംഘം ചേരുകയും പ്രകോപനപരമായ പ്രകടനം നടത്തുകയും ചെയ്തു. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയായിരുന്നു. ഡോ .ബി .രവിപിള്ളയുടെ നിർദ്ദേശാനുസരണം ആർ.പി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥർ പ്രകടനക്കാരോട് സംസാരിച്ചിരുന്നു. ഇവരോട് ഡോ .ബി .രവിപിള്ളയുടെ ഉടമസ്ഥതയിലോ പരോക്ഷമായി പോലും ബന്ധമുള്ള ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർ ആണ് എന്നതിന്റെ ഏതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അവ ഹാജരാക്കാനും അവ വാസ്തവമെങ്കിൽ അവർക്കു ന്യായമായ അവകാശങ്ങൾക്കു പുറമെ 5  ലക്ഷം രൂപ കൂടി നൽകാമെന്നും  അറിയിച്ചു.
ഈ അവസരത്തിൽ പ്രകടനക്കാർ 30  മിനുട്ടിനകം തന്നെ രേഖകൾ ഹാജരാക്കും എന്ന് അറിയിച്ചെങ്കിലും 10 ദിവസങ്ങൾക്കു ശേഷവും യാതൊരു രീതിയിലുള്ള രേഖകളും സമർപ്പിച്ചിട്ടില്ലാത്തതാണ് .
ഏതെങ്കിലും രീതിയിലുള്ള തൊഴിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിൽ തർക്ക പരിഹാര കോടതികളെ സമീപിക്കുക തുടങ്ങിയ നിയമപരമായ ധാരാളം മാർഗ്ഗങ്ങൾ നിലവിലിരിക്കെ ഈ വ്യക്തികൾ തുടർച്ചയായി വാസ്തവവിരുദ്ധവമായ ആരോപണങ്ങൾ  സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രചരിപ്പിച്ചു, ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്രയമായ സ്ഥാപനങ്ങളെയും അതിന്റെ ഉടമസ്ഥരെയും  അപമാനിക്കുന്ന പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്.
ഈ വ്യക്തികൾ മുൻ ജീവനക്കാർ ആണെന്ന് അവകാശപ്പെട്ടതിനാൽ നിജസ്ഥിതി അറിയുന്നതിനായി ആർ.പി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥർ എച്ച്.എസ്.എ  കോർപറേഷന്റെ സൗദി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ തങ്ങളുടെ കമ്പനിയുടെ പേരിൽ ഡോ . ബി .രവിപിള്ളക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിക്കുകയും ഈ കാരണങ്ങളാൽ അവരുടെ വരുംകാല പ്രൊജെക്ടുകളിൽ നിന്നും കേരളത്തിലെ തൊഴിലാളികളെ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി അറിയിക്കുകയും ചെയ്തു.

പതിറ്റാണ്ടുകളായി വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ നിരവധി സ്ഥാപനങ്ങൾ നടത്തി ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രേത്യേകിച്ചു കേരളീയർക്ക് ജീവനോപാധിയായ സ്ഥാപനങ്ങളെയും അതിന്റെ ഉടമസ്ഥനെയും  അപമാനിച്ചു നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പണം തട്ടിയെടുക്കാനുള്ള ഈ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും ആർ.പി ഗ്രൂപ്പ് വ്യക്തമാക്കി.
 

Latest News