Sorry, you need to enable JavaScript to visit this website.

ചെക്ക് കേസ്; തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍

തൊടുപുഴ- ചെക്ക് കേസുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍. ഇടുക്കി കാന്തല്ലൂരില്‍ നിന്നായിരുന്നു തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വര്‍ക്കല സ്വദേശിയുടെ പരാതിയിലാണ്  പൊലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനില്‍ പരമേശ്വരനെ പോലീസ് വര്‍ക്കല കോടതിയില്‍ ഹാജരാകും. ഏറെ നിരൂപക പ്രശംസ ലഭിച്ച ചിത്രം അനന്തഭദ്രം, സുരേഷ് ഗോപിയെ നായകനായെത്തിയ രുദ്രസിംഹാസനം, നരന്‍ നായകനായ ബൈ ദി പീപ്പിള്‍ എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനില്‍ പരമേശ്വരന്‍. നിരവധി മാന്ത്രിക നോവലുകളും കഥകളും സുനില്‍ പരമേശ്വരന്‍ രചിച്ചിട്ടുണ്ട്. മാടന്‍ കൊല്ലി, വെള്ളിമന, കൂനൂര്‍ മഠം, ഭ്രമണ ദേവത, ഗരുഡ മാളിക എന്നിവയാണ് സുനില്‍ പരമേശ്വരന്റെ പ്രശസ്തമായ നോവലുകള്‍.

Latest News