കണ്ണൂർ- തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് മത്സരിച്ച ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി ജോണി സ്‌നേഹയെ മരിച്ച നിലയിൽ കണ്ടെത്തി. രാത്രി തീ കൊളുത്തി മരിച്ചതാണെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ കോർപ്പറേഷൻ 36-ാം വാർഡിൽനിന്നാണ് സ്‌നേഹ കോർപ്പറേഷനിലേക്ക് മത്സരിച്ചത്.






