ഹോപ് പ്രോബ് ഭ്രമണപഥത്തില്‍ ലോകത്തിന്റെ നെറുകയില്‍ യു.എ.ഇ

അബുദാബി- യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹം ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ചൊവ്വയിലേക്ക് ഉപഗ്രഹമയക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇതോടെ യു.എ.ഇ. അറബ് ലോകത്തെ ആദ്യ രാജ്യവും.

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ യു.എ.ഇ നേതാക്കള്‍കണ്‍ട്രോള്‍ റൂമിലെത്തിയിരുന്നു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നേതാക്കള്‍അഭിനന്ദിച്ചു.
എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ പ്രോജക്ട് മാനേജര്‍ ഒമ്‌റാന്‍ ഷറഫ് ആണ് ഹോപ് പ്രോബ് ഭ്രമണപഥത്തില്‍ പ്രവേശിച്ച കാര്യം ലോകത്തെ അറിയിച്ചത്. തന്റെ ആവേശവും ആഹ്ലാദവും മറച്ചുവെക്കാന്‍ അദ്ദേഹം പാടുപെട്ടു. വിവരം പുറത്തുവന്നയുടന്‍ നേതാക്കള്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. എല്ലാ നന്ദിയും അല്ലാഹുവിനെന്ന് ഒമ്റാന്‍ പറഞ്ഞു.

 

 

Latest News