മാറിടവും നിതംബവും പോരാ, വലിപ്പം കൂട്ടാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു-പ്രിയങ്ക ചോപ്ര

മുംബൈ- നടിയാകണമെങ്കില്‍ ശസ്ത്രക്രിയ നടത്തി ശരീരഭാഗങ്ങള്‍ ഒന്നുകൂടി ഒപ്പിക്കണമെന്ന് ഒരു സംവിധയാകന്‍ നിര്‍ദേശിച്ച കാര്യം വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര.
2002 ല്‍ ലോക സുന്ദരി പട്ടം നേടിയപ്പോള്‍  ഉണ്ടായ സംഭവം റിലീസ് ചെയ്യാനിരിക്കുന്ന അണ്‍ഫിനിഷ്ഡ് എന്ന ആത്മകഥയിലാണ് നടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2021/02/09/chopra.jpg
ശസ്ത്രക്രിയ നടത്തി മാറിടത്തിനു വണ്ണം കൂട്ടണമെന്നും നിതംബം കുറച്ചുകൂടി വലുതാക്കണമെന്നുമാണ് സംവിധായകന്‍ നിര്‍ദേശിച്ചത്. താടി ശരിയാക്കാനുള്ള ശസ്ത്രക്രിയയും നിര്‍ദേശിച്ചു. ഇതെല്ലാം അമേരിക്കയില്‍ ചെയ്യാമെന്ന ഉപദേശം ശരിവെച്ച മാനേജറെ താന്‍ ഒഴിവാക്കിയെന്നും നടി പറയുന്നു.
ബോളിവുഡില്‍ സംവിധായകരില്‍നിന്നും നിര്‍മാതാക്കളില്‍നിന്നുമുണ്ടായ അനുഭവങ്ങള്‍ കൂടി വിവരിക്കുന്ന പുസത്കം അടുത്തുതന്നെ വിപണിയിലെത്തും.

https://www.malayalamnewsdaily.com/sites/default/files/2021/02/09/priyanka2.jpeg

 

Latest News