റിയാദ്- സൗദി അറേബ്യയിലെ ജൂഡീഷ്യല്‍ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുമെന്നും ഇതിനായ് നാലു പുതിയ വ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. പേഴ്‌സണല്‍ സ്റ്റാറ്റസ്, സിവില്‍ ട്രാന്‍സാക്ഷന്‍, പീനല്‍കോഡ്, ലോ ഓഫ് എവിഡന്‍സ് എന്നിവയാണ് പരിഷ്‌കരിക്കാനിരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദ പഠനം നടന്നുവരികയാണ്. ശേഷം മന്ത്രിസഭ മുമ്പാകെ അവതരിപ്പിക്കും. നിയമ വ്യവസ്ഥകളിലെ പാളിച്ചകള്‍ പലപ്പോഴും വിധികളില്‍ വൈരുധ്യത്തിന് കാരണമാകുന്നുണ്ടെന്നും വ്യവഹാരങ്ങള്‍ അനന്തമായി നീളാന്‍ ഇടയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.