കുവൈത്ത് സിറ്റി- കുവൈത്തില്‍ എത്തുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന് നിബന്ധമാക്കുന്നതോടെ 35 രാജ്യങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനയാത്രാ വിലക്കും ഒഴിവാകുമെന്ന് പ്രതീക്ഷ. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വീസിന് നിലവില്‍ നിരോധമുണ്ട്.
മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയശേഷം കുവൈത്തില്‍ പ്രവേശിക്കാമെന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ കുവൈത്തില്‍ എത്തിയിരുന്നത്. 21 മുതല്‍ കുവൈത്തില്‍ എത്തുന്ന വിദേശികള്‍ക്ക് കുവൈത്തിലെ ഹോട്ടലുകളില്‍ ക്വാറന്റൈന് ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം.
അത് സംബന്ധിച്ച് വ്യോമയാന അധികൃതര്‍ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷനുമായി ചര്‍ച്ച നടത്തുന്നുണ്ട്. യാത്രക്കാരന്റെ ചെലവിലാണ് ക്വാറന്റൈന് വേണ്ടത്. ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനും ഒരാഴ്ച ഹോം ക്വാറന്റൈനുമാണ് പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച് മന്ത്രിസഭാതലത്തില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. രണ്ടാഴ്ച വിദേശങ്ങളില്നിന്നുള്ളവര്ക്ക് കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.






