ഇനിയൊരു ചോദ്യമില്ല, വിദ്യാർഥി സംവാദത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

കോട്ടയം- എം.ജി സർവ്വകലാശാലയിൽ നടന്ന സംവാദത്തിൽ വിദ്യാർഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യം ചോദിച്ച വിദ്യാർഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി വേദിവിട്ടു. സംവാദം അവസാനിപ്പിച്ച് പങ്കെടുത്തവരോട് മുഖ്യമന്ത്രി നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് പ്രകോപിപ്പിച്ചത്. 
'ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.' എന്നു പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
 

Latest News