Sorry, you need to enable JavaScript to visit this website.

ട്വിറ്ററിനെ സമ്മര്‍ദത്തിലാക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍; 1178 അക്കൗണ്ടുകള്‍ പൂട്ടണം

ന്യൂദല്‍ഹി- കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ദുരുപയോഗം ചെയ്യുന്ന 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ട്വിറ്ററിന് പുതിയ നോട്ടീസ് നല്‍കി.
നേരത്തെ 257 അക്കൗണ്ടുകള്‍ പൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്ട് പ്രകാരം അക്കൗണ്ടുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് ട്വിറ്റര്‍ ഇതുവരെ കണക്കിലെടുത്തിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും സുരക്ഷാ ഏജന്‍സികളില്‍നിന്നും ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രാലയം പുതിയ ആവശ്യം ഉന്നയിച്ചത്.
ഉത്തരവ് പാലിച്ചെങ്കില്‍ ഇന്ത്യയിലെ ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടി വരുമെന്നും ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മോഡി കര്‍ഷകരുടെ വംശഹത്യക്ക് പദ്ധതിയുടുന്നുവെന്ന ഹാഷ് ടാഗുമായി ബന്ധപ്പെട്ട് ആദ്യം നല്‍കിയ 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും ട്വിറ്റര്‍ വളരെ വേഗം അവ പുനസ്ഥാപിച്ചത് ഐ.ടി. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്വിറ്ററിന് നോട്ടീസ് നല്‍കി.

 

Latest News