പേരക്കുട്ടിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ചിത്രം വൈറലായി

ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പേരക്കുട്ടിയെ കൈയിലെടുത്തുകൊണ്ടുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ചിത്രം ലൈക് ചെയ്തത്.
മകള്‍ ശൈഖ ലത്തീഫയുടെ നാലുമാസം പ്രായമുള്ള കുട്ടിയെയാണ് ശൈഖ് മുഹമ്മദ് കൈയിലെടുത്ത് ഓമനിക്കുന്നത്.

ദുബായ് കള്‍ച്ചര്‍ ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫക്കും ഭര്‍ത്താവ് ശൈഖ് ഫൈസല്‍ സഅദ് ഖാലിദ് അല്‍ ഖാസിമിക്കും നാലു മാസം മുമ്പ് ജനിച്ച് കുട്ടിയുടെ പേര് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

റാസല്‍ ഖൈമ രാജകുടുംബത്തിലെ അംഗമായ ശൈഖ് ഫൈസലിനെ 2016 ലാണ് ശൈഖ ലത്തീഫ വിവാഹം കഴിച്ചത്.

 

Latest News