ദുബായ്- ഉല്ലാസ നൗകയിലൊരുക്കിയ തിരക്കേറിയ പാര്‍ട്ടി തടഞ്ഞ് പോലീസ്. മാസ്‌ക ധരിക്കാത്ത നിരവധി അതിഥികളെ പാര്‍ട്ടിയില്‍ കണ്ടെത്തിയതോടെയാണ് പോലീസ് ഇടപെട്ടത്. സാമൂഹിക അകലവും പാലിച്ചിരുന്നില്ല.
സംഘാടകര്‍ക്ക് അമ്പതിനായിരം ദിര്‍ഹം പിഴ ചുമത്തി.
ഉല്ലാസ നൗകകളില്‍ പാര്‍ട്ടിയും സല്‍ക്കാരവും സംഘടിപ്പിക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞിരിക്കുകയാണ് ദുബായ്. വര്‍ധിക്കുന്ന കോവിഡ് കേസുകളാണ് കാരണം. പാര്‍ട്ടികളില്‍ പരമാവധി 10 പേര്‍ക്ക് മാത്രമേ കൂടിച്ചേരാന്‍ അനുവാദമുള്ളു.