ന്യൂദല്‍ഹി- വിദേശങ്ങളില്‍ ഇന്ത്യന്‍ തേയിലയുടെ പ്രതിഛായ തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലെ ധെകെയ്ജൂലിയില് തേയില കര്‍ഷകരെ വൈകാരികമായി ഇളക്കുന്നതായിരുന്നു മോഡിയുടെ പ്രസംഗം.
രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വിദേശങ്ങളില്‍ ആസൂത്രിത ശ്രമമുണ്ടെന്നും അവര്‍ ഇന്ത്യന്‍ തേയിലയേയും വെറുതെ വിടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകാടിസ്ഥാനത്തില്‍ ക്രമേണ ഇന്ത്യന്‍ തേയിലുടെ പ്രസിദ്ധി തടയുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ മൂന്ന് സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ കോളേജുകളുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.
ഇന്ത്യന്‍ തേയിലക്കെതിരായ നീക്കത്തെ കുറിച്ച് മൗനം പാലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് തേയില തൊഴിലാളികളും ചായകുടിക്കുന്ന ഓരോരുത്തരും വിശദീകരണം ചോദിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു.